Connect with us

Ongoing News

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര; സഞ്ജു ഇന്ത്യന്‍ ടീമില്‍

ശിഖര്‍ ധവാനാണ് ടീമിന്റെ നായകന്‍. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനാവും. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

Published

|

Last Updated

മുംബൈ | വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംനേടി. ശിഖര്‍ ധവാനാണ് ടീമിന്റെ നായകന്‍. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനാവും. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യ ഇല്ല.

ഇന്ത്യന്‍ സ്‌ക്വാഡ്: ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാകൂര്‍, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്. ജൂലൈ 22, 24, 27 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക. പോര്‍ട്ട് ഓഫ് സ്പെയ്നി മൂന്ന് മത്സരങ്ങളും അരങ്ങേറുക. അഞ്ച് ടി ട്വന്റി മത്സരങ്ങളിലും ഇരു ടീമുകളും തമ്മില്‍ മാറ്റുരക്കും.