Connect with us

National

പ്രതിഷേധാര്‍ഹം, അസ്വീകാര്യം; ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ പിഒകെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ

ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയ്ക്ക് മേലുള്ള ലംഘനം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി |  പാക് അധിനിവേശ കശ്മീര്‍ സന്ദര്‍ശിച്ച പാക്കിസ്ഥാനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ നടപടിക്കെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയ്ക്ക് മേലുള്ള ലംഘനം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീര്‍ എന്നും എന്നും രാജ്യത്തിന്റെ അവിഭാജ്യഘടകമാണ്.ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ജെയ്ന്‍ മാരിയറ്റിന്റെ സന്ദര്‍ശനത്തോട് പ്രതികരിച്ചുകൊണ്ട് മന്ത്രാലയം വ്യക്തമാക്കി

ഇസ്ലാമാബാദിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറും യുകെ വിദേശകാര്യ ഓഫീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് പാക് അധീന കശ്മീരില്‍ നടത്തിയ അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ സന്ദര്‍ശനം ഇന്ത്യ ഗൗരവമായി കാണുകയാണ്. ഇന്ത്യയുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും ഇത്തരം ലംഘനം അംഗീകരിക്കാനാവില്ല. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരും- മന്ത്രാലയം പ്രതികരിച്ചു

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ഇസ്ലാമാബാദിലെ അമേരിക്കന്‍ അംബാസഡര്‍ ഡൊണാള്‍ഡ് ബ്ലോമിന്റെ പാക് അധീന കശ്മീരിലെ സന്ദര്‍ശനത്തെക്കുറിച്ച് ഇന്ത്യ യുഎസിനോട് ആശങ്ക ഉന്നയിച്ചിരുന്നു . രാജ്യത്തിന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ലോക സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു. യുഎസ് അംബാസഡര്‍ 2022ലും പാക് അധീന കശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

 

Latest