Connect with us

Kozhikode

'പ്രതീക്ഷ'യുടെ കഥ ശബ്ദനാടകമായി പുനര്‍ജനിച്ചു

ഒ ഹെന്‍ഡ്രിയുടെ ദി ലാസ്റ്റ് ലീഫ് ( അവസാനത്തെ ഇല ) എന്ന കഥയാണ് ഏതാനും വീട്ടമ്മമാര്‍ ശബ്ദ നാടകമായി അവതരിപ്പിച്ചത്

Published

|

Last Updated

വനിതാ വേദി പ്രവര്‍ത്തകര്‍ നാടകത്തിനു ശബ്ദം നല്‍കുന്നു

ഉള്ളിയേരി | ലോകത്തെ സ്പര്‍ശിച്ച ചെറുകഥ ശബ്ദ നാടകമായി ആസ്വാദകര്‍ക്ക് മുമ്പില്‍ എത്തി. പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ ഒ ഹെന്‍ഡ്രിയുടെ ദി ലാസ്റ്റ് ലീഫ് ( അവസാനത്തെ ഇല ) എന്ന കഥയാണ് ഏതാനും വീട്ടമ്മമാര്‍ ശബ്ദ നാടകമായി അവതരിപ്പിച്ചത്.

ഉള്ളിയേരി സൗത്ത് ഗ്രാമശ്രീ ഗ്രന്ഥാലയം വനിതാവേദി റീഡിങ്ങ് തിയേറ്റര്‍ ആഭിമുഖ്യത്തില്‍ ആയിരുന്നു പരിപാടി. ഏതു പ്രതിസന്ധിയിലും ജീവിതത്തെ മുന്നോട്ടു നയിക്കുന്ന പ്രതീക്ഷ എന്ന വികാരത്തെ ഹൃദയസ്പര്‍ശിയായി പ്രതിഫലിപ്പിക്കുന്ന കഥയാണ് ഇത്. രോഗാവസ്ഥയില്‍ മരണം കാത്തുകിടക്കുന്ന യുവതിയെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കലാകാരന്റെ കഥയാണിത്. ഒടുക്കം കലാകാരന്‍ മരണം ഏറ്റുവാങ്ങി പെണ്‍കുട്ടിക്ക് ജീവിക്കാന്‍ പ്രേരണ നല്‍കുന്ന തന്റെ അവസാനത്തെ ചിത്രം വരച്ചു ചേര്‍ക്കുന്നു. ആസ്വാദകനെ അമ്പരപ്പിക്കുന്ന വലിയ ട്വിസ്റ്റോ ടെയാണ് കഥ അവസാനിക്കുന്നത്.

ലോക മാനസികാരോഗ്യ ദിനത്തിലാണ് തിരശ്ശീലക്കു പിന്നില്‍ പരിപാടി നടന്നത്. സി വിനീത, ടി കെ ശോഭന, ദിവ്യ ശ്രീജിത്ത്, ഷംന ബിനീഷ്, തങ്കം കൊടോളിക്കണ്ടി എന്നിവരാണ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത്. അബ്ദുല്‍ള്‍ ബഷീര്‍ കുന്നാട്ട് ചെറുകഥയുടെ നാടക രൂപാന്തരണം നടത്തി. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ എം വേലായുധന്‍, എം ബിജുശങ്കര്‍, ഇ കെ രാജീവന്‍, സി അവിന, സ്മിത കിനാത്തില്‍, വി പി അമല്‍ സംസാരിച്ചു.

 

Content Highlights:
Housewives from Ulliyeri South Gramasree Library Vanitha Vedi presented an audio drama adaptation of O. Henry’s famous story ‘The Last Leaf’. Held on World Mental Health Day, the performance highlighted the power of hope during crises. Abdul Basheer Kunnatt adapted the short story for the stage.

 

Latest