Connect with us

Kerala

മദ്യപനായ പിതാവിനെ മകന്‍ കൊലപ്പെടുത്തി

റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്

Published

|

Last Updated

കോട്ടയം | സ്ഥിരം മദ്യപനായ പിതാവിനെ മകന്‍ കൊലപ്പെടുത്തി. പത്തനംതിട്ട റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മണിമലയില്‍ ഉണ്ടായ സംഭവത്തില്‍ ഇളയമകന്‍ സച്ചുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സച്ചു കുറ്റം സമ്മതിച്ചതായാണ് വിവരം. മദ്യപിച്ചെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയതെന്നു പോലീസ് പറഞ്ഞു.

സന്തോഷ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Content Highlights:
A 22-year-old youth named Sachin killed his alcoholic father Santhosh during a domestic dispute in Manimala, Kottayam. The accused surrendered and confessed to the crime after police interrogation. Local authorities confirmed that frequent alcohol-fueled arguments led to the tragic incident.

Latest