Connect with us

prathivaram health

പോഷകാഹാരം പ്രധാന പ്രശ്നമാണ്

സാമൂഹികാധിഷ്ഠിതമായ പോഷകാഹാര വിവരങ്ങൾ ശേഖരിക്കലും പ്രായമായവരുടെ ഇടയിൽ നിരീക്ഷണം നടത്തുന്നതും വളരെ അത്യാവശ്യമാണ്. പ്രായപൂർത്തിയായവരുടെ ഇടയിൽ ഉചിതമായ പ്രതിരോധ പ്രവർത്തനങ്ങൾ വികസിപ്പിക്കേണ്ടതിന്റെയും പഠനപ്രവർത്തനങ്ങളുടെയും പ്രാധാന്യം ഇതിൽ നിന്നും വ്യക്തമാകുന്നു.

Published

|

Last Updated

ന്ത്യയിലെ മുതിർന്ന പൗരന്മാരുടെയും പ്രായാധിക്യമായവരുടെയും പോഷകാഹാര നിലവാര ത്തെക്കുറിച്ച് 45 നും 60 നും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയ വിവരങ്ങളിൽ 25 ശതമാനം പുരുഷന്മാരും 37 ശതമാനം സ്ത്രീകളും പൊണ്ണത്തടി ഉൾപ്പെടെ അമിതഭാരമുള്ളവരാണെന്നാണ്.

45നും 60 വയസ്സിനും അതിൽ കൂടുതലുമുള്ളവരിലും 28 ശതമാനം പുരുഷന്മാരും 25 ശതമാനം സ്ത്രീകളും ഭാരക്കുറവുള്ളവരാണ്. എന്നാൽ, സ്ത്രീകളെ അപേക്ഷിച്ച് പ്രായമായ പുരുഷന്മാരിൽ ഉയർന്ന ഭാരം കാണപ്പെടുന്നുണ്ട്.

ഗ്രാമീണ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ നഗരങ്ങളിലെ ജനസംഖ്യയിൽ അമിതഭാരമുള്ളവരാകാനുള്ള സാധ്യത കൂടുതലാണ്. താഴ്ന്ന സാമ്പത്തികവും സാമൂഹികവുമായ തലങ്ങളിൽ നിന്നുള്ള പ്രായമായ മുതിർന്നവർക്ക് ഭാരക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
60 വയസ്സും അതിൽ കൂടുതലുമുള്ള പുരുഷൻമാർക്കിടയിൽ ഭാരക്കുറവുണ്ട്.

ആഗോള വീക്ഷണം

ഏഷ്യയിലും ലാറ്റിനമേരിക്കയിലും അടുത്ത 30 വർഷത്തിനുള്ളിൽ ആഗോളതലത്തിൽ വൻ വർധനവ് പ്രതീക്ഷിക്കുന്നു. 2050 ഓടെ ഇന്ത്യയിലെ പ്രായമായ വരുടെ ജനസംഖ്യ 19.1 ശതമാനമായി ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നു.

ഈ പഠനത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ വിവിധ വിഭാഗങ്ങളിൽ കണ്ടുവരുന്ന പോഷകാഹാര പ്രശ്‌നങ്ങളെ അതീവ ഗുരുതരമായി കണക്കാക്കേണ്ടതാണ്. വിധവകളായി ജീവിക്കുന്നവരുടെ ഇടയിൽ കണ്ടുവരുന്ന ഭക്ഷ്യ ദൗർലഭ്യം, പ്രാദേശികമായി കണ്ടുവരുന്ന രോഗങ്ങൾ, ദന്താരോഗ്യ പ്രശ്‌നങ്ങൾ, ആരോഗ്യമില്ലായ്മ എന്നിവയൊക്കെയാണ് സാധാരണയായി മുതിർന്നവരുടെ ഇടയിൽ കണ്ടുവരുന്ന തൂക്കക്കുറവിന്റെ പ്രധാന കാരണങ്ങൾ.

45 – 59 വയസ്സ് പ്രായമുള്ള സ്ത്രീകളിൽ അമിതഭാരത്തിനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. നഗര ജനസംഖ്യയിൽ മാനസിക പിരിമുറുക്കം, തെറ്റായ ജീവിതരീതി എന്നിവ ആളുകളിൽ അമിതഭാരത്തിനുള്ള കാരണമാകുന്നു.

പ്രായഭേദമന്യേ സ്ത്രീകളിൽ അമിതഭാരത്തിന്റെ തോത് ഉയർന്നതാണെങ്കിൽ, ഇന്ത്യയിലെ പുരുഷന്മാരിൽ തൂക്കക്കുറവ് കൂടുതലായി കാണപ്പെടുന്നു. പ്രത്യേകിച്ചും 60 വയസ്സിനു മുകളിൽ.
പ്രായമായ വ്യക്തികളുടെ മൊത്തത്തിലുള്ള ആരോഗ്യവും ജീവിത നിലവാരവും ഉറപ്പാക്കുന്നതിന് അവരുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നത് വളരെ പ്രധാനമാണ്.

ദാരിദ്ര്യം, ഭക്ഷണ ദൗർലഭ്യം, താമസിക്കുന്ന സാമൂഹികാന്തരീക്ഷം, മാനസിക പ്രശ്‌നങ്ങൾ, ജീവിതരീതി എന്നിവയൊക്കെയാണ് പോഷകാഹാരത്തിന്റെ അവസ്ഥ നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. അതിനാൽ, ഇവരിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.
സാമൂഹികാധിഷ്ഠിതമായ പോഷകാഹാര വിവരങ്ങൾ ശേഖരിക്കലും പ്രായമായവരുടെ ഇടയിൽ നിരീക്ഷണം നടത്തുന്നതും വളരെ അത്യാവശ്യമാണ്. പ്രായപൂർത്തിയായവരുടെ ഇടയിൽ ഉചിതമായ പ്രതിരോധ പ്രവർത്തനങ്ങൾ വികസിപ്പിക്കേണ്ടതിന്റെയും പഠനപ്രവർത്തനങ്ങളുടെയും പ്രാധാന്യം ഇതിൽ നിന്നും വ്യക്തമാകുന്നു.

Latest