Connect with us

Kerala

നാല് ദിവസമായി പോസിറ്റീവ് കേസുകളില്ല; നിപ്പായില്‍ ഭീതിയൊഴിയുന്നു?

ഇതുവരെ 323 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 317 എണ്ണം നെഗറ്റിവാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Published

|

Last Updated

കോഴിക്കോട് | നിപ്പായില്‍ ഭീതിയും ആശങ്കയും ഒഴിയുന്നു. സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി നിപ്പാ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതുവരെ 323 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇതില്‍ 317 എണ്ണം നെഗറ്റിവാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. നിപ്പാ ബാധിതനായ ഒമ്പത് വയസ്സുകാരന്റെ നിലയും മെച്ചപ്പെടുന്നുണ്ട്. കുട്ടിക്ക് ഓക്‌സിജന്‍ സഹായം നീക്കിയിട്ടുണ്ടെങ്കിലും ഐ സി യുവില്‍ നിന്ന് മാറ്റിയിട്ടില്ല.

നിവലില്‍ 994 പേരാണ് സമ്പര്‍ക്ക പട്ടികയിലും ഐസൊലേഷനിലുമായി കഴിയുന്നത്. ഇതില്‍ 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. രോഗവ്യാപനം തടയാന്‍ സാധിച്ചെങ്കിലും ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
42 ദിവസം കൂടി നിപ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.