Connect with us

മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കേണ്ടതില്ലെന്ന്  സി പി എം നേതൃത്വം. സജി ചെറിയാന്‍ പ്രസംഗത്തില്‍ ഭരണകൂടത്തിന്റെ തൊഴിലാളി വിരുദ്ധതയെ ചൂണ്ടിക്കാട്ടാനാണ് ശ്രമിച്ചതെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ മന്ത്രിയുടെ വിശദീകരണം പാര്‍ട്ടി അംഗീകരിക്കുകയാണ്.

വിവാദ വിഷയത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ നേതാക്കള്‍ മാധ്യമങ്ങളോട് കൂടുതലായൊന്നും പ്രതികരിക്കാന്‍ തയാറായില്ല

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest