Uae
ഈ അധ്യയന വർഷത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ പരിശോധനയില്ല
എല്ലാ സ്‌കൂളുകളും അവരുടെ പരിശോധനകൾക്ക് കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും സ്വയം മൂല്യനിർണയ ഓൺലൈൻ ഡോക്യുമെന്റ് പൂർത്തിയാക്കണം.

ദുബൈ | 2025-26 അധ്യയന വർഷത്തിൽ ദുബൈ സ്വകാര്യ വിദ്യാലയങ്ങളിൽ ഒരു പരിശോധനയും നടത്തില്ലെന്ന് എമിറേറ്റിന്റെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ്അതോറിറ്റി (കെ എച്ച് ഡി എ) അറിയിച്ചു. അതേസമയം, സ്വയം വിശകലനം നടത്തണം.”എമിറേറ്റിലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനാണ് പരിശോധനകൾ നടത്താറുള്ളത്.മൂന്നാം വർഷ പ്രവർത്തനത്തിലുള്ളവ ഒഴികെയുള്ള എല്ലാ സ്വകാര്യ വിദ്യാലയങ്ങൾക്കും പുതിയ തീരുമാനം ബാധകമാണ്’ കെ എച്ച് ഡി എ അറിയിച്ചു.
“ദുബൈയിൽ സ്വകാര്യ വിദ്യാലയങ്ങൾ സ്ഥിരമായി പ്രതിരോധശേഷി, നവീകരണം, വിദ്യാർഥികളുടെ പഠനത്തിനും ക്ഷേമത്തിനും ആഴത്തിലുള്ള പ്രതിബദ്ധത എന്നിവ പ്രകടിപ്പിച്ചിട്ടുണ്ട്.’ കെ എച്ച് ഡി എയിലെ വിദ്യാഭ്യാസ ഗുണനിലവാര കംപ്ലയൻസ് ഏജൻസിയുടെ സി ഇ ഒ ഫാത്തിമ ഇബ്്റാഹിം ബിൽറെഹിഫ് വിശദീകരിച്ചു.
അടുത്ത വർഷത്തെ പരിശോധനകൾ താത്കാലികമായി നിർത്തിവയ്ക്കുകയാണ്. കൂടുതൽ സഹകരണത്തിനും പ്രതിഫലനത്തിനും സമയം അനുവദിക്കും. ലക്ഷ്യബോധമുള്ള സന്ദർശനങ്ങളിലൂടെയും സ്‌കൂളുകളുമായുള്ള തുടർച്ചയായ ഇടപെടലിലൂടെയും, ദുബൈയിൽ ഓരോ കുട്ടിക്കും (ഞങ്ങളുടെ) ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം തുടർന്നും ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുമെന്നും അവർ പറഞ്ഞു.
വിദ്യാർഥികളുടെ അക്കാദമിക് പുരോഗതി നിരീക്ഷിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനുമായി സ്വയം ബെഞ്ച്മാർക്ക് വിലയിരുത്തലുകൾ നടത്തുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കൂളുകൾ അവരുടെ സ്വയം മൂല്യനിർണയ ഫോമുകൾ വഴി പതിവായി അപ്ഡേറ്റുകൾ നൽകേണ്ടതുണ്ട്. ദുബൈ സ്‌കൂൾസ് ഇൻസ്‌പെക്ഷൻ ബ്യൂറോ അനുസരിച്ച്, നവീകരണം, യു എ ഇ ദേശീയ അജണ്ട, സാമൂഹിക പഠനങ്ങൾ, ഇംഗ്ലീഷ് ഒരു അധിക ഭാഷയായ വിദ്യാർഥികൾ’ എന്നിവയെക്കുറിച്ചുള്ള പ്രത്യേക ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവരോട് ആവശ്യപ്പെടുന്നു.
എല്ലാ സ്‌കൂളുകളും അവരുടെ പരിശോധനകൾക്ക് കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും സ്വയം മൂല്യനിർണയ ഓൺലൈൻ ഡോക്യുമെന്റ് പൂർത്തിയാക്കണം.സ്വകാര്യ സ്‌കൂളുകൾക്ക് 2.35 ശതമാനം വിദ്യാഭ്യാസ ചെലവ് സൂചിക (അടിസ്ഥാനമാക്കി അടുത്ത അധ്യയന വർഷത്തേക്ക് സ്‌കൂൾ ഫീസ് ഉയർത്താൻ അനുമതി നൽകി.