Kerala
നിപ്പാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: നിര്‍ദേശം പിന്‍വലിച്ച് മധ്യപ്രദേശ് സര്‍വകലാശാല
ഇന്ദിരാ ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാലയാണ് നിര്‍ദേശം പിന്‍വലിച്ചത്.

തിരുവനന്തപുരം | കേരളത്തിലെ വിദ്യാര്‍ഥികളോട് നിപ്പാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട നിര്‍ദേശം സര്‍വകലാശാല പിന്‍വലിച്ചു. മധ്യപ്രദേശിലെ ഇന്ദിരാ ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാലയാണ് നിര്‍ദേശം പിന്‍വലിച്ചത്.
വിദ്യാര്‍ഥികളെ ഇന്ന് കാമ്പസിലേക്കു പ്രവേശിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉള്‍പ്പെടെ വിഷയത്തില്‍ ഇടപ്പെട്ടിരുന്നു.
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രവേശിക്കാന്‍ നിപ്പാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശിച്ചു കൊണ്ട് ഗേറ്റിനു മുമ്പില്‍ പോസ്റ്റര്‍ പതിച്ചിരുന്നു. ഇത് ഇന്ന് എടുത്തു മാറ്റി.
നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍വകലാശാല നിലപാട് മാറ്റിയത്.
---- facebook comment plugin here -----