Connect with us

Kerala

കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിൽ; മുഖ്യമന്ത്രി

മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എം എൽ എയാണ് മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചത്.

Published

|

Last Updated

ഇടുക്കി| കേരളത്തിൽ പുതിയ ജില്ല രൂപീകരിക്കുന്ന സാഹചര്യമുണ്ടായാൽ മൂവാറ്റുപുഴയെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലാ പുനർവിഭജനത്തിനായി സർക്കാർ കമ്മീഷനെ നിയോഗിക്കുമെന്നും കമ്മീഷന്റെ പരിധിയിൽ മൂവാറ്റുപുഴയും ഉൾപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എം എൽ എയാണ് മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചത്. മൂവാറ്റുപുഴക്കാർക്ക് ഓണസമ്മാനമായി പുതിയ ജില്ല പ്രഖ്യാപിക്കണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം.

വികസന പ്രവർത്തനങ്ങൾക്കുള്ള കൂടുതൽ ഫണ്ട് എറണാകുളം, കൊച്ചി മേഖലകളിലേക്ക് പോകുന്നതിനാൽ മൂവാറ്റുപുഴ, കോതമംഗലം ഉൾപ്പെടെയുള്ള മലയോര മേഖലകൾ പിന്നാക്കം പോകുന്നുവെന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്.

Content Highlights:
Chief Minister V D Satheesan stated that Muvattupuzha will be considered if new districts are created in Kerala through a delimitation commission. The response came after MLA Mathew Kuzhalnadan raised the issue during the Muvattupuzha Municipality Onam celebration. Kuzhalnadan highlighted the developmental lagging of eastern hill areas compared to Ernakulam and Kochi.

Latest