Kerala
മലപ്പുറത്ത് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബേങ്ക് ടെക്നീഷ്യനായ ശ്രീരാഗ് ജോലിക്ക് പോകവെയാണ് അപകടം.
മലപ്പുറം | പെരിന്തല്‍മണ്ണ – ഏലംകുളം റോഡില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കുളക്കാട്ടുകുര്‍ശി ചുള്ളിയോട്ടില്‍ നാരായണന്‍കുട്ടിയുടെ മകന്‍ ശ്രീരാഗ് (23) ആണ് മരിച്ചത്.പെരുമ്പാറ അടിവാരത്ത് വെച്ച് രാവിലെയാണ് അപകടം
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബേങ്ക് ടെക്നീഷ്യനായ ശ്രീരാഗ് ജോലിക്ക് പോകവെയാണ് അപകടം. സ്വകാര്യ ബസും ശ്രീരാഗ് സഞ്ചരിച്ച സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്രീരാഗിനെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Content Highlights: A 23-year-old youth named Sreerag died in a road accident on the Perinthalmanna-Elamkulam road in Malappuram. The crash occurred at Perumbara Adivaram when his scooter collided with a private bus while he was commuting to work. He was a blood bank technician at Perinthalmanna District Hospital.





