Connect with us

National

തൊണ്ടിമുതലായ ഒന്‍പത് കിലോ കഞ്ചാവും പത്ത് കിലോ ഭാംഗും കാണാതായി ; എലി തിന്നെന്ന് പോലീസ്

ആറ് വര്‍ഷം മുമ്പാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്

Published

|

Last Updated

 

ധന്‍ബാദ് | ഝാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയില്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച 10 കിലോ ഭാഗും ഒമ്പത് കിലോ കഞ്ചാവും കാണാതായി. പോലീസ്
എലികളെ കുറ്റപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറ് വര്‍ഷം മുമ്പാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഇത് കോടതിയില്‍ ഹാജരാക്കാന്‍ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു.

പോലീസ് സ്റ്റേഷന്റെ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് എലികള്‍ പൂര്‍ണമായും നശിപ്പിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018 ഡിസംബര്‍ 14 നാണ് 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവുമായി ശംഭുപ്രസാദ് അഗര്‍വാളിനെയും മകനെയും രാജ്ഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവര്‍ക്കെതിരെ പോലീസ് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ തന്റെ കക്ഷികളെ കള്ളക്കേസില്‍ പെടുത്തിയതാണെന്ന് പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

 

---- facebook comment plugin here -----

Latest