Kerala
നിലമ്പൂര്‍: വൈകാരിക കുറിപ്പുമായി വി വി പ്രകാശിന്റെ മകള്‍
വി വി പ്രകാശിന്റെ ഭാര്യയേയും സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് മകള്‍ നന്ദനയുടെ എഫ് ബി പോസ്റ്റ്

നിലമ്പൂര്‍ | ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം പി വി അന്‍വറിന്റെ ഭീഷണിക്കുമുമ്പില്‍ പതറി നില്‍ക്കെ വൈകാരിക കുറിപ്പുമായി അന്തരിച്ച മുന്‍ ഡി സി സി പ്രസിഡന്റ് വി വി പ്രകാശിന്റെ കുടുംബം. വി വി പ്രകാശിന്റെ ഭാര്യയേയും സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് മകള്‍ നന്ദനയുടെ എഫ് ബി പോസ്റ്റ്.
അച്ഛന്റെ ഓര്‍മ്മകള്‍ ഓരോ നിലമ്പൂരുകാരന്റേയും മനസ്സില്‍ എരിയുന്നു. അതൊരിക്കലും കേടാത്ത തീ ആയി പടരുമെന്നും കുറിപ്പില്‍ പറയുന്നു. അച്ഛന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല. ജീവിച്ചു മരിച്ച അച്ഛനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും മനസ്സില്‍ ജീവിക്കുന്ന അച്ഛന്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി വി പ്രകാശിനെ ആര്യാടന്‍ ഷൗക്കത്ത് കാലുവാരി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഷൗക്കത്ത് സ്ഥാനാര്‍ഥി ആകുന്നതിനെതിരെ പി വി അന്‍വര്‍ ശക്തമായി കരുനീക്കുന്നതിനിടെയാണ് വി വി പ്രകാശിന്റെ മകളുടെ പോസ്റ്റ്.