ngo union stricke
കോഴിക്കോട് കലക്ടറേറ്റിലെ എന്‍ ജി ഒ യൂണിയന്‍ സമരം അവസാനിച്ചു
സസ്‌പെന്‍ഷനിലായ 14 വില്ലേജ് ഓഫീസര്‍മാരില്‍ പത്ത് പേരുടെ സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്യുമെന്ന ഉറപ്പ് ലഭിച്ചതായി സമരക്കാര്‍

കോഴിക്കോട് | കലക്ടറേറ്റ് പരിസരത്ത് എന്‍ ജി ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ രണ്ട് ആഴ്ചയോളമായി സമരം നടന്നത്. 14 വില്ലേജ് ഓഫീസര്‍മാരെയായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ പത്ത് പേരുടെ സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്യാമെന്ന് ചര്‍ച്ചയില്‍ കലക്ടര്‍ അറിയിച്ചതായും ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നതന്നും എന്‍ ജി ഒ യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഇപ്പോള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും വരും ദിവസങ്ങളില്‍ കൂടുതല്‍ സമയം ജോലി ചെയ്യുമെന്നും ഇവര്‍ പറഞ്ഞു. സമരം പിന്‍വലിച്ചതിനെ തുടര്‍ന്ന് കലക്ടറേറ്റ് പരിസരത്ത് സ്ഥാപിച്ച കൊടികളും മറ്റും ഭാരവാഹികള്‍ എടുത്തമാറ്റി.
അതേ സമയം സമരം നടത്തിയ എന്‍ ജി ഒ യൂണിയനെതിരെ സി പി ഐയുടെ ജോയിന്റ് കൗണ്‍സില്‍ രംഗത്തെത്തി. സസ്പന്‍ഷനിലായ 14 പേരില്‍ അഞ്ച് പേരുടെ സസ്‌പെന്‍ഷന്‍ മാത്രമാണ് റദ്ദ് ചെയ്തതെന്നും ഇതിന് വേണ്ടിയാണോ ഇത്രയും ദിവസം ജനങ്ങളെ ബുദ്ധിമുട്ടിച്ചതെന്നും ജോയിന്റ് കൗണ്‍സില്‍ ചോദിച്ചു.