Connect with us

national herald case

നാഷണല്‍ ഹെറാള്‍ഡ്; രാഹുല്‍ ഗാന്ധിക്കെതിരെ തെളിവെന്ന് ഇ ഡി

ഡോടെക്‌സ് മെര്‍ക്കന്‍ഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ കമ്മീഷന് നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി|  നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കൈക്കുലി നല്‍കിയതിനടക്കം തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡോടെക്‌സ് മെര്‍ക്കന്‍ഡൈസ് എന്ന കമ്പനിക്ക് പണം നല്‍കിയത് വിശദീകരിക്കാന്‍ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിലും രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ലെന്ന് ഇ ഡി വ്യക്തമാക്കി. ഡോടെക്‌സ് മെര്‍ക്കന്‍ഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപയാണ് കമ്മീഷന്‍ നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു ഈ മ്മീഷന്നെും ഇ ഡി പറയുന്നു.

അതിനിടെ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന നടപടി ഇ ഡി ഇന്നും തുടരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 18 മണിക്കൂറോളമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്ന രാഹുലിന്റെ ആവശ്യം നിരാകരിച്ചാണ് ഇന്നും ചോദ്യം ചെയ്യുന്നത്. ഇതിനായി രാവിലെ 11ന് ഹാജരാകാനാണ് നിര്‍ദേശം.

ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഉള്‍പ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ ഇ ഡി രാഹുലിനെ കാണിച്ചു. അതേ സമയം ഇ ഡി ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഹാജരാകുന്നതിന് കൂടുതല്‍ സമയം ചോദിക്കാനാണാ സോണിയാ ഗാന്ധിയുടെ തീരുമാനം.