Connect with us

Kerala

കാടുകയറിയ നാട്ടാനയെ കണ്ടെത്താനായില്ല

സിനിമാഷൂട്ടിംഗ് സെറ്റില്‍ നിന്ന് പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു

Published

|

Last Updated

കോതമംഗലം | സിനിമാഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാടുകയറിയ നാട്ടാനയെ കണ്ടെത്താനായില്ല. രാത്രി തിരച്ചില്‍ നിര്‍ത്തിയെങ്കിലും വനത്തില്‍ നിരീക്ഷണം തുടരുകയാണ്. റിസര്‍വ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാന്‍മാരും റിസര്‍വ് ഫോറസ്റ്റിലേക്ക് പോയെങ്കിലും ആനയെ കണ്ടെത്താനായില്ല.

രാവിലെ 6.30 ന് തിരച്ചില്‍ പുനരാരംഭിക്കും. 60 പേരടങ്ങുന്ന സംഘമാണ് തെരച്ചില്‍ നടത്തുക. തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഏറ്റുമുട്ടിയത്. പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. മറ്റ് ആനകളെ വാഹനത്തില്‍ കയറ്റി തിരികെ കൊണ്ടുപോയി.

മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ട്.

 

---- facebook comment plugin here -----

Latest