Connect with us

Kerala

നാദാപുരത്ത് മൊബൈൽ ഫോൺ കടയിൽ വൻ കവർച്ച; ഒരു കോടി രൂപ വിലമതിക്കുന്ന 92 ഐഫോണുകൾ മോഷണം പോയി

വില്യാപ്പള്ളി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള Apple Pro Mobile കടയിലാണ് കവർച്ച നടന്നത്.

Published

|

Last Updated

കോഴിക്കോട്| നാദാപുരത്ത് മൊബൈൽ ഫോൺ കടയിൽ വൻ കവർച്ച. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 92 ഐഫോണുകളാണ് മോഷ്ടാക്കൾ കവർന്നത്. വില്യാപ്പള്ളി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള Apple Pro Mobile കടയിലാണ് കവർച്ച നടന്നത്.

വെള്ളിയാഴ്ച രാത്രി 10.30ഓടെ കട പൂട്ടിയിരുന്നു. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഓണം സെയിലിനായി കടയിൽ എത്തിച്ചിരുന്ന ഫോണുകളാണ് മോഷണം പോയത്.

വിവരമറിഞ്ഞ് നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും കടയിൽ പരിശോധന നടത്തി. കടയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

മോഷണം നടന്ന സമയത്ത് രണ്ട് പേർ മോട്ടോർ ബൈക്കിൽ കടയുടെ പരിസരത്ത് കറങ്ങിനടക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്ക് മോഷണവുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കടയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല. അതേസമയം, കടയിലെ സിസിടിവി ക്യാമറകൾ തിരിച്ചുവച്ച നിലയിലാണ് കണ്ടെത്തിയത്.

Content Highlights: A major theft occurred at Apple Pro Mobile shop in Nadapuram, where 92 iPhones worth nearly one crore rupees were stolen. The robbery took place after the shop closed on Friday night, targeting stock brought in for the Onam sale. Nadapuram police have initiated an investigation using CCTV footage and dog squad evidence.

Latest