Kerala
കീഴ്ശേരിയിൽ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; മൊബൈൽ ഫോണും ലാപ്ടോപ്പും കസ്റ്റഡിയിൽ
ഡിജിറ്റൽ ഉപകരണങ്ങളിലെ വിവരങ്ങൾ ശാസ്ത്രീയമായി പരിശോധിക്കുന്നതിനായി ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം.
മലപ്പുറം| കീഴ്ശേരിയിൽ ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ഡിജിറ്റൽ ഉപകരണങ്ങളിലെ വിവരങ്ങൾ ശാസ്ത്രീയമായി പരിശോധിക്കുന്നതിനായി ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം.
ഷൗക്കത്തിന്റെ മൊബൈൽ ഫോൺ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് കുടുംബത്തിന് തിരിച്ചുനൽകിയിരുന്നു. ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാത്തതിൽ കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും പോലീസിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
കുടുംബത്തിന്റെ പരാതിയും ഇതുസംബന്ധിച്ച മാധ്യമവാർത്തകളും പുറത്തുവന്നതിന് പിന്നാലെയാണ് മൊബൈൽ ഫോണും ലാപ്ടോപ്പും വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയമായി പരിശോധിക്കുന്നതിലൂടെ കേസന്വേഷണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
Content Highlights:
Police have re-custodied the mobile phone and laptop of auto driver Shaukat who committed suicide in Keezhsseri. The digital devices will be sent for forensic analysis to gather scientific evidence. Action was taken following dissatisfaction and complaints raised by Shaukat’s family.


