Connect with us

Kerala

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടില്‍ അര്‍ദ്ധരാത്രി മിന്നല്‍ പരിശോധന; മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

കോട്ടയം ജില്ലയിലെ ബാര്‍ ഉടമകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് നടപടി

Published

|

Last Updated

കോട്ടയം| ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടില്‍ അര്‍ദ്ധരാത്രി മിന്നല്‍ പരിശോധന നടത്തി എക്‌സൈസ് കമ്മീഷണര്‍. കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ് അശോക് കുമാറിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ അശോക് കുമാറിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. കോട്ടയം ജില്ലയിലെ ബാര്‍ ഉടമകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് നടപടി.

കാര്യങ്ങള്‍ വിശദീകരിക്കാന്‍ അശോക് കുമാറിനെ അടിയന്തരമായി എക്‌സൈസ് കമ്മീഷണറേറ്റിലേയ്ക്ക് വിളിച്ചുവരുത്തി. എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവു എക്‌സൈസ് വിജിലന്‍സ് ഓഫീസറുമായാണ് അശോക് കുമാറിന്റെ വീട്ടിലെത്തിയത്.
കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നേരത്തെ വലിയ പരാതികള്‍ ഉയര്‍ന്നിരുന്നു.

ഈ ക്രമക്കേടിന് ഉദ്യോഗസ്ഥര്‍ തന്നെ ചൂട്ടുപിടിക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ബാര്‍ ഉടമകളുമായുള്ള വഴിവിട്ട സാമ്പത്തിക ബന്ധം അടക്കമുള്ള വിഷയങ്ങളില്‍ അശോക് കുമാറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എക്‌സൈസ് കമ്മീഷണറുടെ അസാധാരണ നീക്കം.

പ്രാഥമിക പരിശോധനയില്‍ തന്നെ ഫോണില്‍ നിന്നും ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അശോക് കുമാറിനെ കൂടാതെ കോട്ടയം ജില്ലയിലെ ഒരു റേഞ്ച് ഇന്‍സ്‌പെക്ടറുടെ മൊബൈല്‍ ഫോണും കമ്മീഷണര്‍ പിടിച്ചെടുത്തിട്ടുണ്ട്. നേരിട്ട് ഹാജരാകാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും ഇന്ന് രാവിലെ തിരുവനന്തപുരം എക്‌സൈസ് കമ്മീഷണറേറ്റില്‍ എത്തി. പ്രാഥമികമായി രണ്ടുപേരുടെയും മൊഴിയെടുത്തിട്ടുണ്ട്.

Content Highlights:
Excise Commissioner Sriram Sambasiva Rao conducted a midnight raid at Kottayam Deputy Excise Commissioner S Ashok Kumar’s home. The operation was initiated following evidence of illegal financial deals with local bar owners. Mobile phones were seized, and officials were summoned for questioning.

 

Latest