Connect with us

Kerala

മൂര്‍ക്കനാട് രണ്ടുയുവാക്കളുടെ കൊലപാതകം: ആറുപേര്‍ കൂടി അറസ്റ്റില്‍

രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Published

|

Last Updated

ഇരിങ്ങാലക്കുട | ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രോത്സവ ആറാട്ടിനിടെ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറുപേര്‍കൂടി പിടിയില്‍.തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശി അക്ഷയും ,ആനന്ദപുരം പൊന്നയത്ത് സന്തോഷുമാണ് കൊല്ലപ്പെട്ടത്. രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മൂര്‍ക്കനാട് തച്ചിലേടത്ത് വീട്ടില്‍ മനു,കരുവന്നൂര്‍ ചെറിയ പാലം സ്വദേശികളായ മൂത്തേടത്ത് വീട്ടില്‍ മുഹമ്മദ് റിഹാന്‍ ,വൈപ്പിന്‍കാട്ടില്‍ റിസ്വാന്‍,മൂര്‍ക്കനാട് കറത്തുപറമ്പില്‍ ശരണ്‍, മാടക്കത്തറ വടക്കൂട്ട് വീട്ടില്‍ ദിനേഷ്, പുല്ലൂര്‍ തുറവന്‍കാട് തൈവളപ്പില്‍ വീട്ടില്‍ അഭിഷേക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

രണ്ടുമാസം മുമ്പ് മൂര്‍ക്കനാട് നടന്ന ഒരു ഫുഡ്‌ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് പിന്നീട് ഉത്സവ പറപറമ്പില്‍ വെച്ച്  കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

നേരത്തെ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയടക്കം ആറുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു.ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞുമൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ ഇനിയും പ്രതികള്‍ ഉണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.

Latest