Kerala
കെ എസ് ഷാന്റെ കൊലപാതകം; പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി
കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാര്‍ കണ്ടെത്തിയത്

ആലപ്പുഴ | എസ്ഡിപിഐ നേതാവ് കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ പോലീസ് കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാര്‍ കണ്ടെത്തിയത്. കാര്‍ പോലീസ് രിശോധിച്ചുവരികയാണ്്. വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കാര്‍ വാടകക്കെടുത്തതാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.
ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയില്‍ വെച്ചാണ് ഷാനെ ആക്രമിച്ചത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം ഷാനെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കുട്ടന്‍ എന്ന രതീഷ് എന്നിവരാണ് അറസ്റ്റിലായത്.