Kerala
മുനമ്പം ഐസ് പ്ലാന്റില്‍ അമോണിയം ചോര്‍ച്ച
പുറത്തേക്ക് വരുന്ന അമോണിയം ഫയര്‍ഫോഴ്സ് വെള്ളം ഉപയോഗിച്ച് നിര്‍വീര്യമാക്കുകയാണ്.
കൊചി| മുനമ്പം മിനി ഫിഷിംഗ് ഹാര്‍ബറിലെ ഐസ് പ്ലാന്റില്‍ അമോണിയം ചോര്‍ച്ച. മുനമ്പം പള്ളിപ്പുറത്തെ മിനി ഹാര്‍ബറിലെ സാവിയോ എന്ന ഐസ് പ്ലാന്റിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് അപകടമുണ്ടായത്. അമോണിയം പൈപ്പിലേക്ക് പ്ലാന്റിലെ ഭിത്തിയുടെ സ്ലാബ് മറിഞ്ഞു വീണതോടെ പൈപ്പ് പൊട്ടി അമോണിയം ചോര്‍ച്ചയുണ്ടാവുകയായിരുന്നു.
പിന്നാലെ പ്രദേശവാസികളായ പത്തോളം ആളുകള്‍ക്ക് ശ്വാസതടസവും കണ്ണെരിച്ചിലും അനുഭവപ്പെടുകയായിരുന്നു.അമോണിയം പ്ലാന്റിലുള്ള ആളുകള്‍ വേഗം തന്നെ പുറത്തേക്ക് ഓടി മാറിയിരുന്നു. പുറത്തേക്ക് വരുന്ന അമോണിയം ഫയര്‍ഫോഴ്സ് വെള്ളം ഉപയോഗിച്ച് നിര്‍വീര്യമാക്കുകയാണ്.
Content Highlights:
An ammonium leak occurred at the Savio ice plant in Munambam mini fishing harbor after a wall slab collapsed onto the pipeline. Around ten local residents experienced breathing difficulties and burning sensations in their eyes. The fire force rushed to the spot and neutralized the leaking gas using water.







