National
മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; ഒരു മരണം
തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനിടെ ബില്‍ഡിംഗില്‍ നിന്ന് താഴേക്ക് ചാടിയ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മുംബൈ| മുംബൈയിലെ പരേലിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. തീപിടുത്തത്തില്‍ ഒരാള്‍ മരണപ്പെട്ടു. അവിഘ്‌ന പാര്‍ക്ക് അപാര്‍ട്ട്‌മെന്റിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. 64 നില കെട്ടിടത്തിന്റെ 19-ാം നിലയിലാണ് തീപിടുത്തം.
തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനിടെ ബില്‍ഡിംഗില്‍ നിന്ന് താഴേക്ക് ചാടിയ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
---- facebook comment plugin here -----


