Connect with us

Kerala

കാഞ്ഞിരപ്പുഴയില്‍ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി

Published

|

Last Updated

പാലക്കാട് | കാഞ്ഞിരപ്പുഴയില്‍ വനത്തില്‍ കാണാതായ ആദിവാസി യുവാവ് പ്രസാദിനെ കണ്ടെത്തി. ആനമൂളിയില്‍ നിന്നാണ് പാമ്പന്‍ തോട് സ്വദേശിയായ ഇയാളെ കണ്ടെത്തിയത്. ഇന്നലെ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടുംബത്തോടൊപ്പം പോയ യുവാവ് വഴി തെറ്റി കാട്ടിനുള്ളില്‍ അകപ്പെടുകയായിരുന്നുവെന്നാണ് വിവരം.

പോലീസും വനം വകുപ്പും ഫയര്‍ഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് 24 മണിക്കൂറിന് ശേഷം പ്രസാദിനെ കണ്ടെത്തിയത്. വെള്ളവും ഭക്ഷണവും കിട്ടാതെ അവശ നിലയിലായിരുന്ന പ്രസാദിനെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest