Connect with us

Kerala

ആരോഗ്യ വകുപ്പിനെതിരായ വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ വകുപ്പിലെ ചിലരെന്ന് മന്ത്രി വീണ ജോര്‍ജ്

ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഭരണപരമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

Published

|

Last Updated

കണ്ണൂര്‍ | ആരോഗ്യ വകുപ്പിന് എതിരായി നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ വകുപ്പിലെ ഒരു വിഭാഗം തന്നെയെന്ന ആരോപണവുമായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍ ആരോഗ്യവകുപ്പില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ തടയുകയാണ് ഇവരുടെ ലക്ഷ്യമെന്നും എന്നാല്‍ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വീണ ജോര്‍ജ്.

ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഭരണപരമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് മന്ത്രി പറഞ്ഞു. കാലങ്ങളായി കെട്ടികിടക്കുന്ന ആരോഗ്യവകുപ്പിന്റെ പേരിലുള്ള കേസുകളില്‍ തുടര്‍ നടപടി ഇല്ലാത്തത് മൂലം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി വരുന്ന സാഹചര്യമുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.

Latest