Connect with us

Kerala

മന്ത്രി സ്ഥാനം സജി ചെറിയാന്‍ വീണ്ടും രാജിവെക്കേണ്ടതില്ല; നിയമസഹായം തേടാന്‍ പാര്‍ട്ടി തീരുമാനം

സജി ചെറിയാന്റെ ഭാഗം കോടതി കേള്‍ക്കേണ്ടതാണെന്നും അന്വേഷണം നടക്കട്ടയെന്നുമാണ് പാര്‍ട്ടി നിലപാട്

Published

|

Last Updated

തിരുവനന്തപുരം |  ഭരണഘടന വിരുദ്ധ പരാമര്‍ശക്കേസില്‍ മന്ത്രി സജി ചെറിയാനെ പിന്തുണച്ച് പാര്‍ട്ടി. സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട് സ്വീകരിച്ചു. ധാര്‍മികത മുന്‍നിര്‍ത്തി സജി ചെറിയാന്‍ ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ നേരത്തേ രാജിവെച്ചതാണെന്നും വീണ്ടുമൊരു രാജി ആവശ്യമില്ലെന്നാണ് പാര്‍ട്ടി നിലപാട്. കേസുമായി ബന്ധപ്പെട്ട് നിയമസഹായം തേടാനാണ് പാര്‍ട്ടി തീരുമാനം. സജി ചെറിയാന്റെ ഭാഗം കോടതി കേള്‍ക്കേണ്ടതാണെന്നും അന്വേഷണം നടക്കട്ടയെന്നുമാണ് പാര്‍ട്ടി നിലപാട്

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് പുനഃരന്വേഷണം നടത്തണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്‍ ഉപയോഗിച്ച കുന്തം, കുടച്ചക്രം എന്നീ വാക്കുകള്‍ അനാദരവ് ഉള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ പ്രസംഗിച്ചതാണ് വിവാദത്തിലായിത്. സംഭവം അന്വേഷി പോലീസ് സജി ചെറിയാന് ക്ലീന്‍ചിറ്റ് നല്‍കി. പോലീസ് റിപ്പോര്‍ട്ട് പരിഗണിച്ച് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകനായ ബൈജു നോയലാണ് ഹൈക്കോടതിയെ സമീപിച്ചത്.

---- facebook comment plugin here -----

Latest