Connect with us

Kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; കൊല്ലം ക്രൈം ബ്രാഞ്ച് എസ് പി സുരേഷ് കുമാര്‍ അന്വേഷിക്കും

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസാണ് അന്വേഷിക്കുക

Published

|

Last Updated

തിരുവനന്തപുരം | മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസ് കൊല്ലം ക്രൈം ബ്രാഞ്ച് എസ് പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.

എസ് പിക്ക് കീഴിലുള്ള സംഘത്തെ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ ഉത്തരവ്. സത്യസന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് സമയബന്ധിതമായി കേസന്വേഷിപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. അന്വേഷണ സംഘത്തെ രൂപീകരിക്കാനായി ഇന്നലെയാണ് ഡി ജി പി നിര്‍ദ്ദേശം നല്‍കിയത്.