Connect with us

Saudi Arabia

മിനായില്‍ സജ്ജമായി; ഐ സി എഫ് ,ആര്‍ എസ് സി, എച്ച് വി സീ വളണ്ടിയര്‍ കോര്‍

ഹജ്ജുമായി ബന്ധപ്പെട്ടു ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയിലും നിയന്ത്രണങ്ങള്‍ക്കിടയിലും വൈകി തുറന്നു കിട്ടിയ അവസരത്തില്‍ പരമാവധി വളണ്ടിയര്‍മാരെ സേവന രംഗത്തിറക്കാന്‍ സാധിച്ചു

Published

|

Last Updated

മിന |  ഹജ്ജുമായി ബന്ധപ്പെട്ടു ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയിലും നിയന്ത്രണങ്ങള്‍ക്കിടയിലും വൈകി തുറന്നു കിട്ടിയ അവസരത്തില്‍ പരമാവധി വളണ്ടിയര്‍മാരെ സേവന രംഗത്തിറക്കാന്‍ സാധിച്ചു. പ്രവര്‍ത്തന മേഘലയില്‍ മികച്ച സേവനം ഉറപ്പുവരുത്തുന്നതിന് ഹെല്‍പ്പ് ഡെസ്‌ക്, മെഡിക്കല്‍ ആന്‍ഡ് വീല്‍ ചെയര്‍ വിങ്ങ്, ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഡെസ്‌ക്, സ്‌കോളേഴ്സ് ടീം, മീഡിയ സെല്‍ തുടങ്ങിയായ വിവിധ വിഭാഗങ്ങളിലായി എച്ച് .വി .സീ വളണ്ടിയര്‍ കോര്‍ സജ്ജമാണ്.

മിന ഹെല്പ് ഡെസ്‌കിനു പുറമെ സോഷ്യല്‍ മീഡിയ വഴി ഇന്ത്യക്കാര്‍ക്ക് പുറമെ ജിസിസി രാജ്യങ്ങള്‍, അടക്കം ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്വേഷങ്ങള്‍ക്കു പരിഹാരമായി ഫീല്‍ഡ് വളണ്ടീയര്‍ ടീമുമായി കോര്‍ഡിനേറ്റ ചെയ്തു വഴിതെറ്റിയവരെ ടെന്റ്റില്‍ എത്തിക്കുക, മെഡിക്കല്‍ സേവനം തുടങ്ങി ഇരുപത്തിനാല് മണിക്കൂറും സേവന നിരതതരായ ഹെല്‍പ്ഡെസ്‌ക് സംവിധാനം നിരവധി ഹാജിമാര്‍ക്ക് തണലേകാനായി.
ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി തീര്‍ത്ഥനടത്തിനെത്തിയ കാസര്‍ഗോഡ് സ്വദേശിയെ അറഫയില്‍ നിന്ന് മടങ്ങുന്നതിനിടെ രണ്ടു ദിവസമായി വഴിതെറ്റിയ ഭാര്യ പിതാവിനെ കണ്ടെത്തണമെന്ന് ഒമാനില്‍ നിന്ന് ഒഢഇ സോഷ്യല്‍ മീഡിയ പേജ് വഴി ലഭിച്ച അനേഷണത്തിനു രണ്ടു ദിവസം കഴിഞ്ഞു ഇന്ന് അസ്സീസിയയില്‍ നിന്ന് വളണ്ടിയര്‍മാര്‍ കണ്ടെത്തുകയും ഭക്ഷണവും പരിചരണവും നല്‍കി സുരക്ഷിതമായി മിനായിലെ ടെന്റ്റില്‍ എത്തിക്കാനായി.

 

Latest