Kerala
മില്‍മ പാലിനും തൈരിനും ഇന്നുമുതല്‍ വിലകൂടും
പാല്‍ വില ലിറ്ററിന് നാല് രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപയുമാണ് വര്‍ധിക്കുക
കോഴിക്കോട് | മില്‍മ പാലിനും തൈരിനും ഉയര്‍ത്തിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. പാല്‍ വില ലിറ്ററിന് നാല് രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപയുമാണ് വര്‍ധിക്കുക. പുതിയ പാക്കറ്റുകള്‍ വരുന്നത് വരെ പഴയ വില പ്രിന്റ് ചെയ്ത കവറുകളിലായിരിക്കും പാല്‍ കിട്ടുക.
നെയ്യടക്കം മറ്റ് ഉല്‍പന്നങ്ങള്‍ക്കും വൈകാതെ വില ഉയരും. മറ്റ് പാല്‍ ഉല്‍പന്നങ്ങള്‍ക്കും വരും ദിവസങ്ങളില്‍ വില ഉയര്‍ന്നേക്കും. കര്‍ഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വിലവര്‍ധന. പാചകവാതകത്തിന്റെ വില വീണ്ടും ഉയര്‍ന്നതിനൊപ്പം പാല്‍ ഉത്പന്നങ്ങള്‍ക്കും വില കൂടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ഇനിയും ചെലവ് കൂടും.
മഞ്ഞ കവര്‍ പാല്‍: 27 രൂപ, നീല കവര്‍ പാല്‍: 30 രൂപ, ഓറഞ്ച് കവര്‍ പാല്‍: 30 രൂപ, പച്ച കവര്‍ പാല്‍: 32 രൂപ, കൗ മില്‍ക് – ഒരു ലിറ്റര്‍ ബോട്ടില്‍: 75 രൂപ, തൈര് ക്ലാസിക് : 40 രൂപ, തൈര് എലൈറ്റ് : 45 രൂപ.







