Connect with us

lionel messi

വീണ്ടും വല കുലുക്കി മെസ്സി; ഇന്റര്‍ മിയാമിക്ക് തകര്‍പ്പന്‍ ജയം

ലയണല്‍ മെസ്സി ഇരട്ട ഗോള്‍ നേടി.

Published

|

Last Updated

ഒര്‍ലാന്‍ഡോ | ലീഗ്‌സ് കപ്പില്‍ ഒര്‍ലാന്‍ഡോ സിറ്റി എസ് സിക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്റര്‍ മിയാമി സി എഫ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്റര്‍ മിയാമി ജയിച്ചത്. ഇതോടെ നോക്കൗട്ട് റൗണ്ടിലേക്ക് ഇന്റര്‍ മിയാമി പ്രവേശിച്ചു.

ലയണല്‍ മെസ്സി ഇരട്ട ഗോള്‍ നേടി. ഇതോടെ മിയാമിക്ക് വേണ്ടി അഞ്ച് ഗോള്‍ മെസ്സി നേടി. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമാണ് മെസ്സി ഗോളുകള്‍ അടിച്ചത്.

അതിനിടെ 63ാം മിനുട്ടില്‍ മുന്‍ ബാഴ്‌സലോണ ഡിഫന്‍ഡര്‍ ജോര്‍ഡി ആല്‍ബയെ മിയാമി കോച്ച് ജിറാഡോ മാര്‍ട്ടിനോ ഇറക്കി. മിയാമിക്ക് വേണ്ടിയുള്ള ആൽബയുടെ അരങ്ങേറ്റമായിരുന്നു അത്. മുന്‍ ടീമംഗങ്ങളായ മെസ്സി, സെര്‍ജി ബുസ്‌ക്വിറ്റ്‌സ് എന്നിവര്‍ക്കൊപ്പം കളിക്കാനുള്ള അവസരം ആല്‍ബക്ക് ലഭിച്ചു. ആഗസ്റ്റ് ആറിന് ടെക്‌സാസിലെ ഫ്രിസ്‌കോയില്‍ എഫ് സി ഡള്ളാസിനെതിരെയാണ് മിയാമിയുടെ അടുത്ത മത്സരം.

---- facebook comment plugin here -----

Latest