Connect with us

Kozhikode

മീലാദ് സ്‌പെഷ്യല്‍ പുസ്തക പവലിയന്‍ തുറന്നു

മലൈബാര്‍ റിസേര്‍ച്ച് ഫൗണ്ടേഷനാണ് പവലിയന്‍ തുറന്നത്. 10 മുതല്‍ 40 ശതമാനം വിലക്കിഴിവോടെയാണ് പുസ്തകങ്ങള്‍ വില്‍ക്കുന്നത്.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ സൂഖില്‍ മീലാദ് സ്‌പെഷ്യല്‍ പുസ്തക പവലിയന്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. വിശുദ്ധ റബിഉല്‍ അവ്വല്‍ മാസത്തില്‍ പ്രവാചക ജീവിതം പാഠിക്കാനും പകര്‍ത്താനും ആഗ്രഹിക്കുന്നവര്‍ക്കുള്ള സുവര്‍ണാവസരമായാണ് പവലിയന്‍ തുറന്നത്.

വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറും പവലിയനില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലൈബാര്‍ റിസേര്‍ച്ച് ഫൗണ്ടേഷനാണ് പവലിയന്‍ തുറന്നത്. 10 മുതല്‍ 40 ശതമാനം വിലക്കിഴിവോടെയാണ് പുസ്തകങ്ങള്‍ വില്‍ക്കുന്നത്.

മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പവലിയന്‍ ഉദ്ഘാടനം ചെയ്തു. ഡോ. അമീര്‍ ഹസന്‍ ഓസ്‌ട്രേലിയ, നൂറുദ്ദീന്‍ മുസ്തഫ നൂറാനി, ഡോ. കെ സി അബ്ദുര്‍റഹ്‌മാന്‍ അല്‍ ഹികമി, യഹിയ സഖാഫി എക്കോമൗണ്ട്, അഡ്വ. ശംവീല്‍ നൂറാനി പങ്കെടുത്തു.