Connect with us

ipl 2022

മാക്‌സ്‌വെല്ലും കാര്‍ത്തികും തകര്‍ത്താടി; ബെംഗളൂരുവിന്റെ റണ്‍മലക്ക് മുന്നില്‍ കീഴടങ്ങി ഡല്‍ഹി

മാക്‌സ്‌വെല്ലും ദിനേഷ് കാര്‍ത്തികും അര്‍ധ സെഞ്ചുറി നേടി.

Published

|

Last Updated

മുംബൈ | വാംഖഡെ സ്റ്റേഡിയത്തിലെ കാണികള്‍ക്ക് മുന്നില്‍ തകര്‍ത്തടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും ദിനേഷ് കാര്‍ത്തികിന്റെയും ബാറ്റിംഗ് മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ ജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മാക്‌സ്‌വെല്ലും ദിനേഷ് കാര്‍ത്തികും അര്‍ധ സെഞ്ചുറി നേടി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. ഡല്‍ഹിയുടെ മറുപടി ബാറ്റിംഗ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സിലൊതുങ്ങി. ബാംഗ്ലൂരിന് 16 റൺസ് ജയം. ഡല്‍ഹി നിരയില്‍ ഡേവിഡ് വാര്‍ണറുടെ അര്‍ധ സെഞ്ചുറി പാഴായി.

34 പന്തില്‍ നിന്നാണ് മാക്‌സ്‌വെല്‍ 55ഉം കാര്‍ത്തിക് പുറത്താകാതെ 66ഉം റണ്‍സെടുത്തത്. ശഹബാസ് അഹ്മദ് 32 റണ്‍സെടുത്ത് കാര്‍ത്തികിന് മികച്ച പിന്തുണ നല്‍കി. ഇരുവരും 97 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്.

ഡല്‍ഹി ബാറ്റിംഗ് നിരയില്‍ 38 ബോളില്‍ നിന്നാണ് വാര്‍ണര്‍ 66 റണ്‍സെടുത്തത്. പിന്നീട് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ഋഷഭ് പന്ത് 34 റണ്‍സെടുത്തു. ബാംഗ്ലൂരിന് വേണ്ടി ജോഷ് ഹാസില്‍വുഡ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റെടുത്തു.

Latest