Connect with us

Kerala

കോട്ടയത്ത് വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വന്‍ കവര്‍ച്ച

പരിചയമുള്ളവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് സംശയം.

Published

|

Last Updated

കോട്ടയം | കോട്ടയത്ത് വീട്ടിൽ വന്‍ കവര്‍ച്ച. 50 പവനും 90000 രൂപയും കവര്‍ന്നു. പാമ്പാടി കൂരോപ്പടയില്‍ വൈദികന്റെ വീട്ടിലാണ് മോഷണം. വീട്ടുകാര്‍ പ്രാര്‍ഥനക്ക് പോയ സമയത്തായിരുന്നു സംഭവം. വൈകിട്ട് നാല് മണിക്കാണ് വീട്ടുകാർ പുറത്തുപോയത്. ആറ് മണിക്ക് തിരിച്ചെത്തി. ഈ സമയത്താണ് മോഷണമുണ്ടായത്.

പരിചയമുള്ളവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് സംശയം. മോഷണം പോയ സ്വര്‍ണത്തിന്റെ ഒരു ഭാഗം വീടിന് സമീപം കണ്ടെടുത്തു. വീടിനുള്ളിൽ നിറയെ മുളകുപൊടി വിതറിയ നിലയിലാണ്. അലമരാകളെല്ലാം തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടുണ്ട്. വീട്ടുകാരുടെ പരാതി ലഭിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു.

 

Latest