Connect with us

National

മണപ്പുറം ഫിനാന്‍സിന്റെ ഉദയ്പൂര്‍ ശാഖയില്‍ തോക്ക്ചൂണ്ടി വന്‍കവര്‍ച്ച; നഷ്ടമായത് 23 കിലോ സ്വര്‍ണവും പത്ത് ലക്ഷം രൂപയും

ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് കൊള്ള നടത്തിയത്.

Published

|

Last Updated

ഉദയ്പൂര്‍ |  മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാനിലെ ഉദയ്പൂര്‍ ശാഖയിൽ വന്‍കൊള്ള. ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 23 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയുമാണ് അക്രമികള്‍ കവര്‍ന്നത്. ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് കൊള്ള നടത്തിയത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ഉദയ്പൂരിലെ പ്രതാപ് നഗറിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയായിരുന്നു കവര്‍ച്ച. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് മണപ്പുറം ഫിനാന്‍സ് പ്രവര്‍ത്തിക്കുന്നത്. മുന്‍വാതിലിലൂടെയാണ് അക്രമി സംഘം അകത്തേക്ക് കയറിയത്. ഇവിടെ സുരക്ഷാ ജീവനക്കാരന്‍ ഉണ്ടായിരുന്നില്ല. കവര്‍ച്ചാ സംഘം അകത്തേക്ക് കയറുമ്പോള്‍ അഞ്ച് ജോലിക്കാരും ഏതാനും ഇടപാടുകാരും മാത്രമാണ് ഓഫിസിലുണ്ടായിരുന്നത്.

Latest