Connect with us

Kerala

ഐ എ എസ് തലത്തില്‍ വന്‍ അഴിച്ചുപണി; എസ് ചിത്ര പാലക്കാട് ജില്ലാ കലക്ടര്‍

മിനി ആന്റണിക്ക് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല. റാണി ജോര്‍ജ് സാമൂഹിക നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി.

Published

|

Last Updated

തിരുവനന്തപുരം | ഐ എ എസ് തലത്തില്‍ വന്‍ അഴിച്ചുപണിയുമായി സംസ്ഥാന സര്‍ക്കാര്‍. പല ഉദ്യോഗസ്ഥര്‍ക്കും പുതിയ ചുമതല നല്‍കിയിട്ടുണ്ട്. മിനി ആന്റണിക്ക് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. എസ് ചിത്രയെ പാലക്കാട് ജില്ലാ കലക്ടറായി നിയമിച്ചു.

റാണി ജോര്‍ജിനെ സാമൂഹിക നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ബി അശോകിനാണ് അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണറുടെ അധിക ചുമതല. അശോക് കുമാര്‍ സിംഗിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി നിയമിച്ചപ്പോള്‍ എം ജെ രാജമാണിക്യത്തിന് ദേവസ്വം റവന്യൂ സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.

സ്‌പോര്‍ട്‌സ്, യുവജനകാര്യ വകുപ്പ് സെക്രട്ടറിയുടെ ചുമതല പ്രണബ് ജ്യോതി ലാലിന് നല്‍കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ചുമതല നിര്‍വഹിച്ച വകുപ്പാണിത്.

 

 

Latest