Connect with us

Uae

കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; പകുതിയിലേറെയും പ്രവാസികള്‍

പ്രതിവര്‍ഷം 2,800ലേറെ പേര്‍ക്ക് കാന്‍സര്‍ ബാധിക്കുന്നതായി വെളിപ്പെടുത്തല്‍.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ പ്രതിവര്‍ഷം 2,800ലേറെ പേര്‍ക്ക് കാന്‍സര്‍ ബാധിക്കുന്നതായി വെളിപ്പെടുത്തല്‍. പുകവലിയും അര്‍ബുദവും നിയന്ത്രിക്കുന്നതിനുള്ള കുവൈത്ത് സൊസൈറ്റിയുടെ ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനും സൊസൈറ്റിയിലെ കാന്‍സര്‍ രോഗികളുടെ ഫണ്ട് തലവനുമായ ഡോ. ഖാലിദ് അല്‍ സലാഹ് ആണ് ഇക്കാര്യം പറഞ്ഞത്. ഇതില്‍ പകുതിയും പ്രവാസികളാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കുവൈത്ത് കാന്‍സര്‍ സെന്ററിലെ സാമൂഹിക സേവനത്തില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്ന രോഗിക്ക് സൊസൈറ്റി നല്‍കുന്ന സഹായം വ്യത്യാസപ്പെടുന്നുണ്ട്. സാമ്പത്തികമായും മാനസികമായും രോഗിയെ പരിചരിക്കുന്നതിനു പുറമെ കാന്‍സര്‍ രോഗികള്‍ക്കായി അവരുടെ കുടുംബത്തിനൊപ്പം സൗജന്യ ഉംറ യാത്രകള്‍ നടത്തുന്നതിന് സൗകര്യങ്ങള്‍ അടക്കം ആത്മീയ മേഖലയിലും സൊസൈറ്റി ഇടപെടുന്നുണ്ട്. ഇതിനകം 1,500ല്‍ അധികം പേര്‍ക്കാണ് ഇത്തരത്തില്‍ സൗകര്യം ചെയ്തു നല്‍കിയിട്ടുള്ളത്.

കൂടാതെ രോഗത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിയ ഒരു കാന്‍സര്‍ രോഗിക്ക് കുടുംബത്തോടൊപ്പം സ്വന്തം രാജ്യത്തേക്ക് യാത്രചെയ്യാന്‍ അവസരവും ഒരുക്കും. ഇതിന്റെ ചെലവുകളും സൊസൈറ്റിയാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest