Connect with us

National

തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബ്ബന്ധിച്ചു; വിവാഹിതനായ യുവാവ് വിദ്യാര്‍ഥിനിയെ തലക്കടിച്ചു കൊന്നു

ആന്ധ്രാ പ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിനിയായ തന്മയി (20) കൊല്ലപ്പെട്ടത്. അനന്തപൂര്‍ സ്വദേശിയായ നരേഷ് പോലീസിന്റെ പിടിയിലായിട്ടുണ്ട്

Published

|

Last Updated

വിശാഖപട്ടണം | തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച വിദ്യാര്‍ഥിനിയെ വിവാഹിതനായ യുവാവ് കല്ലുകൊണ്ടു തലക്കടിച്ചു കൊന്നു. ആന്ധ്രാ പ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിനിയായ തന്മയി (20) കൊല്ലപ്പെട്ടത്. അനന്തപൂര്‍ സ്വദേശിയായ നരേഷ് പോലീസിന്റെ പിടിയിലായിട്ടുണ്ട്.

വിദ്യാര്‍ഥിനി മൂന്നു മാസമം മുമ്പാണ് വിവാഹിതനായ നരേഷിനെ പരിചയപ്പെട്ടത്. ഒരു മാസം മുമ്പ് ഈ പരിചയം പ്രണയമാവുകയും തന്നെ വിവാഹം ചെയ്യണമെന്ന് വിദ്യാര്‍ഥിനി ആവശ്യപ്പെടുകയും ചെയ്തു. ജൂണ്‍ മൂന്നിനാണ് തന്മയിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകനാണ് തന്മയിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. സ്ഥിരമായി പോവാറുള്ള സ്ഥലത്ത് ബൈക്കില്‍ കൊണ്ടുപോയി നരേഷ് തന്മയിയെ കല്ല് കൊണ്ട് തലക്കടിച്ചു കൊല്ലുകയായിരുന്നുവെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ജഗദീഷ് പറഞ്ഞു.

തന്‍മയി വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചതാണ് വിവാഹിതനായ നരേഷിനെ കൊലക്കു പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഒളിവിലായിരുന്ന നരേഷിനെ പോലീസ് പിടികൂടി. നരേഷ് കുറ്റം സമ്മതിച്ചെന്ന് എസ് പി പറഞ്ഞു. കേസ് അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്‌തെന്നും എസ് പി അറിയിച്ചു.