Connect with us

Kozhikode

മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളനം; നഗരിയില്‍ നാളെ പതാക ഉയരും

മത പ്രഭാഷണ പരമ്പരക്ക് തിങ്കളാഴ്ച തുടക്കം

Published

|

Last Updated

കോഴിക്കോട് |  ഫെബ്രുവരി മൂന്നിന് നടക്കുന്ന മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളന അനുബന്ധ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് നഗരിയില്‍ നാളെ പതാക ഉയരും. ജില്ലയിലെ പ്രധാന മഖാമുകളില്‍ നിന്ന് സ്നേഹജനങ്ങളുടെ അകമ്പടിയോടെ എത്തുന്ന പതാക ജാമിഅ മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ ഉയര്‍ത്തും. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി അധ്യക്ഷത വഹിക്കും. മര്‍കസിന്റെ സ്ഥാപനങ്ങളുടെ നിര്‍മാണത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കും കരുത്തും പകര്‍ന്ന സാദാത്തുക്കളുടെയും മഹത്തുക്കളുടെയും മഖാം സിയാറത്തിന് നാളെ രാവിലെ ഏഴിന് തുടക്കമാവും.

ചേളാരി ജമലുല്ലൈലി മഖാം, കുറ്റിച്ചിറ ജിഫ്രി മഖാം, അവേലത്ത് മഖാം, മടവൂര്‍ സി എം വലിയുല്ലാഹി മഖാം സിയാറത്തുകളിലും വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിലും സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, മുല്ലക്കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് സ്വബൂര്‍ തങ്ങള്‍ അവേലം, സയ്യിദ് സ്വാലിഹ് ജിഫ്രി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സി പി ഉബൈദുല്ല സഖാഫി, അബ്ദുലത്തീഫ് സഖാഫി പെരുമുഖം, മുഹമ്മദലി സഖാഫി വള്ളിയാട് സംബന്ധിക്കും.

മത പ്രഭാഷണ പരമ്പരക്ക് തിങ്കളാഴ്ച തുടക്കം

മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന പഞ്ചദിന മതപ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കം. ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍, മുഹമ്മദ് ഫാളില്‍ നൂറാനി, ഇബ്‌റാഹീം സഖാഫി താത്തൂര്‍, വി പി എ തങ്ങള്‍ ആട്ടീരി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി വിവിധ ദിവസങ്ങളിലായി പ്രഭാഷണം നടത്തും. വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന പ്രഭാഷണം ശ്രവിക്കാനെത്തുന്ന പൊതുജനങ്ങള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് മര്‍കസില്‍ തയ്യാര്‍ ചെയ്തിട്ടുള്ളത്ത്. സ്ത്രീകള്‍ക്കായി പ്രത്യേക സജ്ജീകരണവുമൊരുക്കിയിട്ടുണ്ട്. പ്രഭാഷണ പരമ്പരയുടെ മുന്നോടിയായി മര്‍കസ് പരിസരത്തെ 60 മഹല്ലുകളിലും ഒമ്പത് റെയിഞ്ചുകളിലെ 50 മദ്‌റസകളിലും 5000 വീടുകളിലും സൗഹൃദ സന്ദര്‍ശനം നടന്നു.

Latest