Connect with us

Kerala

മര്‍കസ് ഖത്മുല്‍ ബുഖാരി സനദ് ദാന സമ്മേളനം; പ്രചാരണ ജാഥക്ക് തുടക്കമായി

സന്ദേശ പ്രചാരണ വാഹനം മര്‍കസില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഫ്ളാഗ് ഓഫ് ചെയ്തു

Published

|

Last Updated

കോഴിക്കോട് |  മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നടത്തുന്ന പ്രചാരണ വാഹന ജാഥക്ക് തുടക്കം. സന്ദേശ പ്രചാരണ വാഹനം മര്‍കസില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഫ്ളാഗ് ഓഫ് ചെയ്തു. മര്‍കസിന്റെ പ്രവര്‍ത്തനങ്ങളും സാരഥി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ മതാധ്യാപന-സാമൂഹിക ഇടപെടല്‍ വിശേഷങ്ങളും പങ്കുവെച്ചും സമ്മേളനത്തിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ചുമാണ് മൂന്നു ജില്ലകളിലെ സര്‍ക്കിള്‍ കേന്ദ്രങ്ങളിലൂടെ പ്രചാരണ വാഹനം കടന്നുപോകുന്നത്.

ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഉനൈസ് മുഹമ്മദ്, അക്ബര്‍ ബാദുഷ സഖാഫി, ശമീം കെ കെ, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍ സംബന്ധിച്ചു.

 

Latest