Connect with us

ഇന്ന് രാവിലെ 10 മണിക്ക് ഉലമാ സംഗമത്തോടെ ആരംഭിച്ച സമ്മേളനത്തിന് വൈകിട്ടോടെ സമാപനം കുറിക്കും. പണ്ഡിത സംഗമം, സനദ്‌ദാനം, നാഷണൽ എമിനൻസ് മീറ്റ്, സഖാഫി പണ്ഡിത വാർഷിക കൗൺസിൽ, ശൈഖ് സായിദ് പീസ് കോൺഫറൻസ്, ആത്മീയ സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളും നഗരിയിൽ വ്യത്യസ്ത വേദികളിലായി നടന്നുവരികയാണ്.

രാത്രി ഏഴിന് നടക്കുന്ന സനദ് ദാന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. രാജ്യത്തിനകത്തും പുറത്തും ഉള്ള സാദാത്തുക്കളും പണ്ഡിതരും രാഷ്ട്രീയ പ്രതിനിധികളും സമാപന സംഗമത്തിൽ  സാന്നിധ്യമറിയിക്കും.

 

വീഡിയോ കാണാം

Latest