Connect with us

From the print

നഗരത്തെ വര്‍ണാഭമാക്കി ദഫ് ഘോഷയാത്ര

റാലി കടന്നുപോയ വഴിയോരങ്ങളിൽ ആശിര്‍വാദവുമായി ആയിരക്കണക്കിന് പ്രവാചക സ്നേഹികളും പൊതുജനങ്ങളുമാണ് അണിനിരന്നത്.

Published

|

Last Updated

കോഴിക്കോട് | അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി 1500ലധികം കലാ പ്രതിഭകള്‍ അണിനിരന്ന വര്‍ണാഭമായ ഘോഷയാത്ര ശ്രദ്ധേയമായി.പരമ്പരാഗത ബൈത്തുകളുടെയും മദ്ഹ് ഗാനങ്ങളുടെയും അകമ്പടിയോടെ താളപ്പെരുക്കങ്ങള്‍ തീര്‍ത്ത് ചുവടുകള്‍ വെച്ച് ദഫ്മുട്ടി നീങ്ങിയ സംഘങ്ങള്‍ നഗരത്തില്‍ സമ്മേളനത്തിന്റെ ഓളം സൃഷ്ടിച്ചു. വ്യത്യസ്ത വസ്ത്രാലങ്കാരങ്ങളും കൊടിതോരണങ്ങളും വൈവിധ്യമാര്‍ന്ന പ്രകടനങ്ങളും ഘോഷയാത്രക്ക് മിഴിവേകി.

റാലി കടന്നുപോയ വഴിയോരങ്ങളിൽ ആശിര്‍വാദവുമായി ആയിരക്കണക്കിന് പ്രവാചക സ്നേഹികളും പൊതുജനങ്ങളുമാണ് അണിനിരന്നത്. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെ നടന്ന ഘോഷയാത്രക്ക് സാദാത്തുക്കളും പ്രാസ്ഥാനിക നേതാക്കളും മര്‍കസ് മാനേജ്മെന്റും നേതൃത്വം നല്‍കി. മര്‍കസ് കോംപ്ലക്സ് പരിസരത്തു നിന്ന് ആരംഭിച്ച് അരയിടത്തുപാലം, മിനി ബൈപാസ് വഴി സമ്മേളന നഗരിയായ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ റാലി സമാപിച്ചു.

സി മുഹമ്മദ് ഫൈസി, സയ്യിദ് ജലാലുദ്ദീന്‍ വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍, സി പി ഉബൈദുല്ല സഖാഫി, ടി കെ അബ്ദുർറഹ്്മാന്‍ ബാഖവി മടവൂര്‍, ഉസ്മാന്‍ സഖാഫി തിരുവത്ര, ബശീര്‍ സഖാഫി കൈപ്പുറം, ഇബ്്റാഹീം സഖാഫി താത്തൂര്‍, ജി അബൂബക്കര്‍, അബ്ദുർറശീദ് സഖാഫി പത്തപ്പിരിയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Content Highlights: A grand daff procession featuring over 1,500 artists was held in Kozhikode for the International Milad Conference. The rally marched from the Markaz Complex to the Calicut Trade Centre accompanied by traditional songs and beats. Leaders and thousands of public members joined the event.

Latest