Kerala
കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു
കുന്നംകുളത്തുനിന്ന് ചാവക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന മുനീറും കുടുംബവും റോഡരികിൽ ബൈക്ക് നിർത്തി മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെയാണ് കാർ ഇടിച്ചുകയറിയത്.
തൃശൂർ | കുന്നംകുളം ആര്‍ത്താറ്റിൽ നടന്ന അപകടത്തില്‍ മൂന്ന് വയസ്സുള്ള കുഞ്ഞുള്‍പ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. തൃശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, ഇവരുടെ മൂന്ന് വയസുള്ള മകൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 11.40ഓടെയായിരുന്നു അപകടം. കുന്നംകുളത്തുനിന്ന് ചാവക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന മുനീറും കുടുംബവും റോഡരികിൽ ബൈക്ക് നിർത്തി മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെയാണ് കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ സമീപത്തെ വൈദ്യുത പോസ്റ്റിലും ഇടിച്ചു.
കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാർ ഉടൻ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം തൃശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ എട്ട് കോളേജ് വിദ്യാർഥികൾ മരിച്ചിരുന്നു. ഗുരുവായൂരിൽനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്നതിനിടെ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറിലുണ്ടായിരുന്ന എല്ലാവരും ഡിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളായിരുന്നു.
Content Highlights:
Three members of a family, including a three-year-old child, died in a tragic road accident at Arthat near Kunnamkulam. The victims were hit by a car while standing beside the road on a bike. Witnesses reported that the car driver was under the influence of alcohol during the collision.



