Connect with us

From the print

വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കണം: ഖലീൽ തങ്ങൾ

സമൂഹം നേരിടുന്ന ഇത്തരം പ്രതിസന്ധികളെയും മാറ്റങ്ങളെയും പരിശോധിച്ച് സാമൂഹിക ഉന്നമനത്തിനായി വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധയും പിന്തുണയും നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

|

Last Updated

കോഴിക്കോട് | വിദ്യാഭ്യാസരംഗത്തെ പിന്നാക്കാവസ്ഥയും സ്‌കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കണക്കുകളും സമൂഹത്തിന്റെ കണ്ണുതുറപ്പിക്കണമെന്നും പരിഹാരത്തിനാവശ്യമായ സക്രിയ ഇടപെടലുകള്‍ അനിവാര്യമാണെന്നും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി. അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ കാലഘട്ടങ്ങളിലുള്ള വിദ്യാഭ്യാസ രംഗത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ എണ്ണത്തിലുണ്ടായ വ്യതിയാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഗൗരവകരമായ ആലോചനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.

സമൂഹം നേരിടുന്ന ഇത്തരം പ്രതിസന്ധികളെയും മാറ്റങ്ങളെയും പരിശോധിച്ച് സാമൂഹിക ഉന്നമനത്തിനായി വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധയും പിന്തുണയും നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Kerala Muslim Jamaat State General Secretary Sayyid Ibraheem Khaleelul Bukhari addressed educational issues at the Markaz International Milad Conference. He stated that shifting student enrollment trends in public schools require serious reflection and active intervention for social progress.

Latest