Kerala
മാപ്പിളപ്പാട്ട് ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു
പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച വൈകിട്ടോടെ ദുബൈ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്
ദുബൈ | പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ നിസാര്‍ വയനാട് (44) ദുബൈയില്‍ അന്തരിച്ചു. വയനാട് കമ്പളക്കാട് സ്വദേശിയായ അദ്ദേഹം സംഗീതപരിപാടിക്കായി കഴിഞ്ഞ മാസമാണ് ദുബൈയിലെത്തിയത്. പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച വൈകിട്ടോടെ ദുബൈ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. നിരവധി മാപ്പിളപ്പാട്ട് ആല്‍ബങ്ങളിലൂടെയും ഗാനമേളവേദികളിലൂടെയും സംഗീതാസ്വാദകരുടെ പ്രയങ്കരനായ നിസാര്‍ വേദികളില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചാണ് ഗാനരംഗത്തേക്ക് കടന്നുവന്നത്.
ബോളിവുഡ് ഗായകനായ ഉദിത് നാരായണന്റെ ശബ്ദത്തോടുള്ള സാദൃശ്യം ഗാനമേളകളില്‍ ഇദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. ബഹ്‌റൈനില്‍ വെച്ച് ഉദിത് നാരായണനോടൊപ്പം വേദി പങ്കിടാനും ഇദ്ദേഹത്തിന് സാധിച്ചിരുന്നു.
ഇറോത്ത് വീട്ടില്‍ ഇബ്രായിയുടെയും സൈനബയുടേയും മകനാണ്. ഷഹന നിസാര്‍ ആണ് ഭാര്യ. മക്കള്‍: സിംബ്രീന, അംബ്രീന. സഹോദരങ്ങള്‍: ബുഷറ, നസീറ, അന്‍സാര്‍
Content Highlights: Prominent Mappilappattu singer Nisar Wayanad passed away at the age of 44 in Dubai’s Mankhool Hospital after suffering from fever. Known for his resemblance to Udit Narayan’s singing style, he was in Dubai for a musical event. He hails from Kambalakkad, Wayanad and is survived by his wife and kids.




