Connect with us

Kerala

സന്ധിവേദനകള്‍ക്ക് പ്രത്യേക പാക്കേജുകളുമായി മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്

കൈ- കാല്‍ മുട്ട്, ഊര, പിടലി, പുറം മുതലായ വേദന കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കായി പ്രത്യേക പാക്കേജുകള്‍ നല്‍കുന്നു

Published

|

Last Updated

നോളജ് സിറ്റി | ദൈനംദിന ജീവിതം പ്രയാസകരമാക്കുന്ന സന്ധിവേദനകള്‍ക്ക് പരിഹാരം കാണാനായി പ്രത്യേക പാക്കേജുകളുമായി മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍. മുട്ട് വേദന, ഊര വേദന, പിടലി വേദന, പുറം വേദന എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കായാണ് പ്രത്യേക പാക്കേജുകള്‍ ഒരുക്കുന്നത്.

മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ വിദഗ്ദ ഡോക്ടര്‍മാരുടെ പരിശോധന, മരുന്ന്, ചികിത്സ, താമസം, ഭക്ഷണം മുതലായ സൗകര്യങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉഴിച്ചില്‍, കപ്പിംഗ്, ബാന്‍ഡേജ്, ഇന്‍ഫ്രാ റെഡ് തെറാപ്പി, മണല്‍ തൂക്കുകട്ടി ചികിത്സ (ബെഡ് സൈഡ് ട്രാക്ഷന്‍) മുതലായ ചികിത്സകളാണ് പാക്കേജിന്റെ ഭാഗമായി നല്‍കുന്നത്.

ഒരാഴ്ച നീളുന്ന ചികിത്സക്ക് മരുന്നുള്‍പ്പെടെ 2,350 രൂപ മുതല്‍ 5,250 വരെ വരുന്ന പാക്കേജുകളും താമസത്തിന് 2,000 മുതല്‍ 12,000 രൂപ വരെയുമുള്ള പാക്കേജുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 6235 998 811 ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest