Connect with us

markaz knowledge city

മർകസ് നോളജ് സിറ്റി വിറാസ് ഗേൾസ്‌; പ്രവേശനപ്പരീക്ഷ മെയ് 25ന്

പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ഇസ്ലാമിക് റിവീൽഡ് സയൻസ് എന്ന കോഴ്സിലേക്കുള്ള ആറാമത് ബാച്ചിന്റെ പ്രവേശന പരീക്ഷയാണിത്.

Published

|

Last Updated

നോളജ് സിറ്റി | മർകസ് നോളജ് സിറ്റിക്ക് കീഴിൽ ക്യൂൻസ് ലാൻഡിൽ പ്രവർത്തിക്കുന്ന വിറാസ് ഗേൾസിലെ ഇസ്ലാമിക് റിവീൽഡ് സയൻസ് കോഴ്സിലേക്കുള്ള ആദ്യഘട്ട പ്രവേശനപ്പരീക്ഷ മെയ് 25ന്. എസ് എസ് എൽ സി കഴിഞ്ഞ വിദ്യാർഥിനികൾക്ക് സമഗ്രമായ ഇസ്ലാമിക ജ്ഞാനവും പ്ലസ് ടു, ഡിഗ്രി പഠനവും നൽകുന്ന പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ഇസ്ലാമിക് റിവീൽഡ് സയൻസ് എന്ന കോഴ്സിലേക്കുള്ള ആറാമത് ബാച്ചിന്റെ പ്രവേശന പരീക്ഷയാണിത്.

ഡിഗ്രിതലം വരെയുള്ള ശരീഅ പഠനത്തോടൊപ്പം പ്ലസ് ടു സയൻസ്, ഹ്യൂമാനിറ്റീസ് അംഗീകൃത യൂനിവേഴ്സിറ്റി ഡിഗ്രി എന്നിവ നൽകുന്ന വിധമാണ് കോഴ്സ് സംവിധാനിച്ചിട്ടുള്ളത്. അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷാ പരിശീലനം, എഴുത്ത്, പ്രസംഗം, ലീഡർഷിപ്പ്, ഡ്രൈവിംഗ്, കമ്പ്യൂട്ടർ ഡിസൈനിംഗ് തുടങ്ങിയവയിലെ പരിശീലന പരിപാടികൾ എന്നിവ കോഴ്സിന്റെ ഭാഗമാണ്. കോഴ്സ് പൂർത്തീകരിക്കുന്ന വിദ്യാർഥിനി മുഖ്തസർ വരെയുള്ള കിതാബുകൾ ശാസ്ത്രീയമായ രൂപത്തിൽ പൂർത്തിയാക്കുന്നതോടൊപ്പം ഡിഗ്രി കൂടി പൂർത്തിയാക്കും.

വിശാലമായ ഹോസ്റ്റൽ സൗകര്യത്തോട് കൂടിയാണ് നോളജ് സിറ്റിയിലെ ക്യൂൻസ് ലാൻഡ് വിറാസ് ഗേൾസിലെ ഇസ്ലാമിക് റിവീൽഡ് സയൻസ് കോഴ്സ് സജ്ജീകരിച്ചിരിക്കുന്നത്.  കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും 6235998825, 6235998826 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമർപ്പിക്കാൻ https://forms.gle/82ydkrr8zTDupVTQA എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

Latest