Connect with us

Kerala

കണ്ണൂര്‍ ആറളത്ത് മാവോയിസ്റ്റ് സംഘമെത്തി; ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ച് മടങ്ങി

ആറളം പോലീസ് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ തുടങ്ങി.

Published

|

Last Updated

കണ്ണൂര്‍ |  കണ്ണൂര്‍ ആറളത്ത് മാവോയിസ്റ്റ് സാന്നിധ്യം. ആറളം വിയറ്റ്‌നാം കുറിച്ചി കോളനിയില്‍ ആയുധധാരികളായ ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും അടങ്ങിയ സംഘമാണ് എത്തിയത്.തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെ സംഘം കോളനിയില്‍ എത്തിയത്.

സംഘം ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് ഒന്‍പത് മണിയോടെ കൊട്ടിയൂര്‍ വനത്തിലേക്ക് മടങ്ങിയതായും നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് എത്തിയ ആറളം പോലീസ് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ തുടങ്ങി.

 

Latest