Connect with us

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഫ് എ കപ്പ് ഫൈനലില്‍; വിജയം പെനാല്‍റ്റി ഷൂട്ടൗട്ടില്‍

സമ്പൂര്‍ണ മാഞ്ചസ്റ്റര്‍ പോരാട്ടമായിരിക്കും എഫ് എ കപ്പ് ഫൈനല്‍.

Published

|

Last Updated

ലണ്ടന്‍ | മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഫ് എ കപ്പ് ഫൈനലില്‍ പ്രവേശിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രൈറ്റന്‍ ആന്‍ഡ് ഹോവ് ആല്‍ബിയോനിനെ പരാജയപ്പെടുത്തിയാണ് യുനൈറ്റഡ് ആവേശകരമായ വിജയം നേടിയത്. ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് യുനൈറ്റഡിന്റെ എതിരാളി.

സമ്പൂര്‍ണ മാഞ്ചസ്റ്റര്‍ പോരാട്ടമായിരിക്കും എഫ് എ കപ്പ് ഫൈനല്‍. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിത സമനിലയായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ബ്രൈറ്റന്‍ ആറ് ഷോട്ടുകള്‍ വലയിലാക്കിയപ്പോള്‍ ഒന്ന് പാഴാക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏഴ് ഷോട്ടുകളും വലയിലാക്കി.

ഷെഫീല്‍ഡ് യുനൈറ്റഡിനെ സെമിയില്‍ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലിലെത്തിയത്. ഫെബ്രുവരിയില്‍ ലീഗ് കപ്പ് സ്വന്തമാക്കിയ യുനൈറ്റഡ് ഈ സീസണിലെ ഇരട്ട ആഭ്യന്തര കിരീടമാണ് ലക്ഷ്യമിടുന്നത്.