Connect with us

Kerala

വയനാട്ടില്‍ വീടിന് തീപിടിച്ച് ഗൃഹനാഥന്‍ മരിച്ചു; ഭാര്യക്ക് പൊള്ളലേറ്റു

സുല്‍ത്താന്‍ ബത്തേരി പുത്തന്‍വീട് കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്

Published

|

Last Updated

കല്‍പ്പറ്റ | വീടിന് തീപിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ഭാര്യക്ക് പൊള്ളലേറ്റു. വയനാട് സുല്‍ത്താന്‍ ബത്തേരി പുത്തന്‍വീട് കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയോടെയാണ് വീടിന് തീപിടിത്തമുണ്ടായത്. വീടിന്റെ കിടപ്പു മുറിയടക്കം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണന്‍കുട്ടിയുടെ ഭാര്യയെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.