Connect with us

Kerala

മദ്യലഹരിയില്‍ യുവാവ് ഓടിച്ച ഓട്ടോയിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

|

Last Updated

കാഞ്ഞിരപ്പള്ളി |  മദ്യലഹരിയില്‍ യുവാവ് ഓടിച്ച ഓട്ടോറിക്ഷയിടിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. പൊടിമറ്റം സ്വദേശി അജേഷാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആനക്കല്ല് വണ്ടന്‍പാറയിലാണ് അപകടം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആനക്കല്ല് സ്വദേശിയായ ജ്യോതിഷിനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി പോലീസ് സംഘത്തിന് നേരെയും യുവാവ് ഓട്ടോ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചിരുന്നു

---- facebook comment plugin here -----

Latest